ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ പോലീസ് സംഘത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ നാല് പ്രദേശവാസികൾക്ക് പരിക്ക്. പുൽവാമയിലെ ചൗക്കിൽ ഇന്ന് ഉച്ചയോടെയാണ് ആക്രമണമുണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞതെങ്കിലും ലക്ഷ്യം തെറ്റി റോഡിൽ പതിക്കുകയായിരുന്നു. തുടർന്നാണ് സമീപത്ത് നിന്നിരുന്ന പ്രദേശവാസികൾക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
സംഭവസ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. കശ്മീരിൽ സമീപകാലത്ത് നിരന്തരമായ ഗ്രനേഡ് ആക്രമണങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞയാഴ്ച ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ദേശീയപാത 44ന് സമീപത്ത് നിന്ന് ആറ് ചൈനീസ് ഗ്രനേഡുകൾ പോലീസ് കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്തിരുന്നു.
















Comments