ലക്‌നൗ : യോഗി സർക്കാർ ഭരണത്തിൽ ഉത്തർപ്രദേശ് ജനങ്ങൾക്ക് ഇരട്ടനേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡബിൾ എൻജിൻ പോലെയാണ് യോഗി സർക്കാർ പ്രവർത്തിക്കുന്നതെന്ന് മോദി പറഞ്ഞു. രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയുടെ തറക്കല്ലിടീൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തർപ്രദേശ് ഒരുകാലത്ത് രാജ്യത്ത് വികസനം എത്താതിരുന്ന സംസ്ഥാനമായിരുന്നു. എന്നാൽ ഇന്ന് എറ്റവും വലിയ വികസന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് നിക്ഷേപ സൗഹൃദസംസ്ഥാനമായി മാറിയെന്നും നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്നും മോദി പറഞ്ഞു.
യോഗി ഭരണം ജനങ്ങൾക്ക് ഇരട്ടനേട്ടമാണ് നൽകുതെന്നും യോഗി സർക്കാരിന്റെ ചിട്ടയായ പ്രവർത്തനമാണ് ഇതിന് കാരണമെന്നും വിവിധ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ മാറിയാണ് സർവകലാശാലയുടെ കാമ്പസ് നിർമ്മിക്കുന്നത്. ജാട്ട് സമുദായ നേതാവ് മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് പുതിയ സർവകലാശാല.
മുൻമുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനെയും മായാവതിയെയും മോദി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
















Comments