ചെന്നൈ: നീറ്റ് പരീക്ഷാപേടിയിൽ നാലുദിവസത്തിനിടെ രാജ്യത്ത് മൂന്നാമത്തെ മരണം. തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ സൗന്ദര്യ എന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവമാണ് ഒടുവിലത്തേത്. പരീക്ഷയ്‌ക്ക് ശേഷം സൗന്ദര്യ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
പരീക്ഷയ്‌ക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് അരിയാളൂർ സ്വദേശിയായ 18കാരിയും സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാർത്ഥിയും ജീവനൊടുക്കിയത്. പ്ലസ്ടുവിന് ഉയർന്ന മാർക്ക് വാങ്ങിയ ഇരുവരും പരാജയ ഭീതിയെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നടത്തിയത്. ഇതിനിടെ നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കാനുള്ള ബില്ലും നിയമസഭയിൽ പാസാക്കിയിരുന്നു.















Comments