ന്യൂഡൽഹി: അതിർത്തി മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ചൈന. യഥാർത്ഥ നിയന്ത്രണരേഖയ്‌ക്കടുത്താണ് ചൈന പ്രകോപനം. സൈനിക ക്യാമ്പുകൾ വീണ്ടും പണിയുന്നതെന്നാണ് സൂചന. അന്താരാഷ്‌ട്ര രഹസ്യാന്വേഷണ സംഘങ്ങളാണ് ഇന്ത്യക്കെ തിരായ ചൈനയുടെ നീക്കത്തെകുറിച്ചുള്ള മുന്നറിയിപ്പ് നൽകിയത്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് നിർമ്മാണം ശ്രദ്ധയിൽപ്പെട്ടത്.
ഇന്ത്യയുടെ ലഡാക്കിലെ വ്യോമതാവളമുള്ള ദൗലത് ബെഗ് ഓൾഡിയിൽ നിന്നും 24 കിലോമീറ്റർ മാത്രം ദൂരത്താണ് നിർമ്മാണം. ദെസ്പാംഗ് താഴ്‌വരയിലേക്ക് ചൈന നിർമ്മിക്കുന്ന തായിൻവെൻദിയാൻ ദേശീയപാതയുടെ നിർമ്മാണമാണ് ശ്രദ്ധയിൽപെട്ടിരിക്കുന്നത്. അക്‌സായ് ചിൻ മേഖലയെ ബന്ധപ്പെടുത്താനാണ് ചൈനയുടെ നീക്കം.
ചർച്ചകളിലൂടെ സൈനിക പിന്മാറ്റത്തിന് ധാരണയിലെത്തിയിട്ടും ഇന്ത്യൻ അതിർത്തികളിൽ സൈനിക സാന്നിദ്ധ്യം തുടരുമെന്ന സൂചനയാണ് കമ്യൂണിസ്റ്റ് ചൈന നൽകുന്നതെന്നാണ് കരസേനാ വൃത്തങ്ങളും പറയുന്നത്. കിഴക്കൻ ലഡാക്കിൽ കഴിഞ്ഞവർഷമുണ്ടായ സംഘർഷത്തിന് ശേഷം ഘട്ടം ഘട്ടമായ സൈനിക പിന്മാറ്റം തീരുമാനിച്ചെങ്കിലും പല സമയത്തും ചൈന മെല്ലെപോക്കിലായിരുന്നു.
കഴിഞ്ഞമാസത്തെ ഉപഗ്രഹചിത്രങ്ങളിലൂടെ പാംഗോംഗ് തടാകക്കരയുടെ മറുവശത്ത് ചൈനയുടെ സൈനിക നീക്കം നടക്കുന്നതായി കരസേന കണ്ടെത്തിയിരുന്നു. ചൈനയുടെ പിന്മാറ്റത്തിൽ ആത്മാർത്ഥതയില്ലെന്ന് മുന്നേ അറിയാമായിരുന്ന ഇന്ത്യ ലഡാക്കിൽ സ്ഥിര സൈനിക ക്യാമ്പുകളാണ് നിലവിൽ നിർമ്മിച്ചിരിക്കുന്നത്.
Comments