തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറിയതാണ് മഴയ്ക്ക് കാരണം. ഇന്നും നാളെയും ശക്തമായ മഴയുണ്ടാകും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കോട്ടയം നഗരത്തിൽ പുലർച്ചെ മുതലും എറണാകുളത്ത് രാവിലെ മുതലും ശക്തമായ മഴ തുടരുകയാണ്. നഗരങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments