ന്യൂഡൽഹി: പൊതുജനങ്ങളോട് ഈ മാസത്തെ മൻ കി ബാത്തിൽ സംസാരിക്കേണ്ട വിഷയങ്ങൾ നിർദേശിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്തംബർ 26 ന് നടക്കാനിരിക്കുന്ന മൻ കി ബാത്തിലേക്കാണ് പ്രധാനമന്ത്രി അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കാൻ അഭ്യർത്ഥിച്ചത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. ഇതിനായി അദ്ദേഹം മൈ ഗവൺമെന്റ് പോർട്ടലിന്റെ ലിങ്ക് പങ്ക് വെച്ചിട്ടുണ്ട്. നമോ ആപ്പിലൂടെയും 1800-11-7800 എന്ന നമ്പറിലൂടെയും നിർദേശങ്ങൾ പങ്കുവെയ്‌ക്കാം.

കഴിഞ്ഞമാസം ആഗസ്റ്റ് 29 ന് നടന്ന മൻ കി ബാത്തിന്റെ 80-ാം പതിപ്പിൽ ബീഹാറിലെ കൃഷി കേന്ദ്രത്തിന്റെയും തമിഴ് നാട്ടിലെ കാഞ്ഞിരങ്ങൽ പഞ്ചായത്തിന്റയും മാലിന്യ സംസ്‌കരണ രീതികളെയും ഗ്രാമങ്ങളുടെ സ്വയം വികസനത്തിനായുള്ള പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമാണ് മൻ കി ബാത്ത്. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.
















Comments