കാബൂൾ: അഷ്‌റഫ് ഗാനിയുടെ ഭീരുത്വം നിറഞ്ഞ അവസാന നിമിഷങ്ങളിലെ ഒളിച്ചോട്ടം എല്ലാ പദ്ധതികളും തകർത്തെന്ന് അമേരിക്ക. ദോഹ സമാധാനക്കരാറിന്റെ മദ്ധ്യസ്ഥത വഹിച്ചിരുന്ന അമേരിക്കൻ പ്രതിനിധി സാൽമായ് ഖാലിൽസാദാണ് ഗാനിയുടെ രാജ്യംവിട്ടുള്ള പലായനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
താലിബാനുമായി അഫ്ഗാൻ ഭരണകൂടവും അമേരിക്കയും ധാരണയിലെത്തിയിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റവും തീരുമാനിച്ചിരുന്നു. എന്നാൽ കാബൂളിനെ നാഥനില്ലാതാക്കി പെട്ടന്നുള്ള ഗാനിയുടെ തീരോധാനം ചർച്ചകളുടെ എല്ലാ ഗുണങ്ങളും ഇല്ലാതാക്കിയെന്നും സാൽമായ് പറഞ്ഞു. ഖത്തർ കേന്ദ്രീകരിച്ച് രാഷ്‌ട്രീയപരമായ സമവായം ഉണ്ടാകുന്നതുവരെ അഷ്‌റഫ് ഗാനി ഭരണാധികാരി എന്ന നിലയിൽ തുടരണ മായിരുന്നു. താലിബാനുമായി എടുത്ത തീരുമാനവും അതുതന്നെയായിരുന്നു. കാബൂളിന്റെ കവാടത്തിൽ താലിബാനെത്തുമ്പോഴും ഗാനി ചെയ്യേണ്ടത് അത്തരം നയതന്ത്ര നീക്കമായിരുന്നു. അമേരിക്കൻ സൈന്യം പൂർണ്ണമായും നിലയുറപ്പിച്ചിരുന്ന കാബൂളിൽ ഗാനി സുരക്ഷിതാനായിരുന്നെന്നും സാൽമായ് പറഞ്ഞു.
ഭരണമാറ്റം ദോഹയിലെ ചർച്ചകളിൽ തീരുമാനിച്ചിരുന്നതാണെന്നും കാബുളിൽ വെച്ച് തന്നെ അതിനുള്ള അവസരം ഒരുക്കുമായിരുന്നുവെന്നും സാൽമായ് പറഞ്ഞു. അവസാന നിമിഷ ത്തിലും ദോഹയിൽ നിന്നും തീരുമാനം വരുംവരെ കാബൂളിൽ പ്രവേശിക്കരുതെന്ന് താലിബാനുമായി ശക്തമായ ധാരണയിലെത്തിയിരുന്നതായും സാൽമായ് വ്യക്തമാക്കി. ഈ കാര്യം അറിയാമായിരുന്നിട്ടും അഷ്‌റഫ് ഗാനി കാണിച്ചത് ഭീരുത്വമാണെന്നും സാൽമായ് ചൂണ്ടിക്കാട്ടി. കൂടുതൽ രക്തചൊരിച്ചിൽ ഉണ്ടാകാതിരിക്കാനാണ് രാജ്യംവിട്ടതെന്നുമുള്ള ഗാനിയുടെ അവകാശവാദത്തെ അമേരിക്ക തള്ളി.
















Comments