കൊച്ചി: നർത്തകി മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സൂചന. താൻ അറിയാതെ തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് ലൈവ് പോയതായി ദേവിക അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദേവിക ഇക്കാര്യം വ്യക്തമാക്കിയത്. ആർക്കെങ്കിലും അസാധാരണമായ സന്ദേശങ്ങൾ എത്തുകയാണെങ്കിൽ അറിയിക്കണമെന്നും ദേവിക പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.
തന്റെ നൃത്ത വീഡിയോകളാണ് കൂടുതലായും സമൂഹമാദ്ധ്യമങ്ങളിലുടെ മേതിൽ ദേവിക പങ്കുവെച്ചത്. എംഎൽഎ മുകേഷുമായുള്ള വിവാഹ മോചന വാർത്തകൾക്ക് പിന്നാലെയാണ് മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് കൂടുതൽ ശ്രദ്ധാകേന്ദ്രമായത്. എന്നാൽ പോസ്റ്റ് ചെയ്ത ചില നൃത്ത വീഡിയോകളും അപ്രത്യക്ഷമായെന്നും മേതിൽ ദേവിക അറിയിക്കുന്നു.
താൻ പേജിന്റെ കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണെന്നും ദേവിക വ്യക്തമാക്കുന്നു. എന്നാൽ പതിവുപോലെ മേതിൽ ദേവികയ്‌ക്ക് പിന്തുണനൽകി ആരാധകർ പോസ്റ്റിന് മറുപടി നൽകിയിട്ടുണ്ട്. സൈബർ സെല്ലിന് പരാതി നൽകാനാണ് ചിലരുടെ ഉപദേശം. പാസ് വേർഡ് മാറ്റാനും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
















Comments