കൊൽക്കത്ത: ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച അപൂർവ ഇനം പ്രാവിനെ അതിർത്തിയിൽ പിടികൂടി. വിക്ടോറിയ ക്രൗൺഡ് പീജിയൺ എന്ന ഇനത്തിൽപ്പെട്ട തലയിൽ കിരീടം പോലെ തൂവലുളള പ്രാവിനെയാണ് കടത്താൻ ശ്രമിച്ചത്. പഞ്ചിമ ബംഗാളിലെ അതിർത്തി ജില്ലയായ നാദിയയിൽ നിന്നാണ് അതിർത്തി രക്ഷാ സേന ഇവയെ പിടികൂടിയത്.
കള്ളക്കടത്തുകാർ വനപ്രദേശത്തിലൂടെ കടത്താൻ ശ്രമിച്ച പ്രാവിനെ, സേന പരിശോധനയെ തുടർന്നാണ് പിടികൂടിയത്. അതിർത്തി രക്ഷാ സേനയുടെ 82 ബറ്റാലിയണിന് പ്രാവിനെ കടത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചിരുന്നു. തുടർന്ന് ഗോൻഗ്ര വനാതിർത്തിയിൽ വെച്ച് ഇവരെ പിടികൂടി പ്രാവിനെ രക്ഷിക്കുകയായിരുന്നു.
പ്രാവുകളിലെ രാജകുമാരിയെന്ന് അറിയപ്പെടുന്ന അപൂർവ ഇനം പ്രാവിനെ കൃഷ്ണനഗർ വനം വകുപ്പിന് സേന കൈമാറി. ബംഗ്ലാദേശ് അതിർത്തിയിലൂടെ പക്ഷികളെ കടത്തുന്നത് ഇതാദ്യമായല്ല. ഇതിനു മുൻപ് വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ ഉൾപ്പെടെ അതിർത്തി കടത്തുവാനുള്ള നീക്കങ്ങൾ് സേന തടഞ്ഞിട്ടുണ്ട്.
















Comments