മുംബൈ: ലഹരിക്കടത്ത്-കവർച്ച കേസുകളിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെ അറസ്റ്റ് ചെയ്ത് എൻസിബി. അസീം ഭാനു എന്ന മുഹമ്മദ് അസീം അബു സലീമിനെയാണ് മുംബൈ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.
വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണത്തിനും മയക്കുമരുന്ന് കടത്തിനും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവി മുംബൈയിൽ നടത്തിയ നിരന്തരമായ പരിശോധനകൾക്കൊടുവിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
ദാവൂദ് ഇബ്രാഹിമിന് മുംബൈയിലെ വിവിധയിടങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്ഥാവരജംഗമ വസ്തുക്കൾ നോക്കി നടത്തുന്നത് അസീം ഭാനുവാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















Comments