ഭുവനേശ്വർ: അഴുക്കുചാലിൽ വീണ് വിദ്യാർത്ഥിയെ കാണാതായി. കുട്ടിക്കായിയുളള തെരച്ചിൽ തുടരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ജ്യോതിർമയ ബെഹേരയാണ് കാണാതായത്. സൈക്കിളിൽ ട്യൂഷന് പോകുന്നതിനിടെയായിരുന്നു സംഭവം. ശോഭ്യ നഗർ പ്രദേശത്തെ തുറന്ന അഴുക്കുചാലിലാണ് കുട്ടി വീണത്.
എട്ട് മണിക്കൂർ നീണ്ടുനിന്നു തെരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. ഉടൻ തന്നെ കണ്ടെത്തൊൻ സാധിക്കുമെന്നും കൽപന ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് ഓഫീസർ പീകാഷ് പറഞ്ഞു.
ബാരമുണ്ടയ്‌ക്കടുത്തുള്ള പാലമണ്ഡപ് പ്രദേശത്താണ് ജ്യോതിർമയ താമസിക്കുന്നത്. കനത്ത മഴയെ തുടർന്ന് ചാലിൽ വെള്ളം നിറഞ്ഞിട്ടുണ്ടായിരുന്നു. കനത്ത ഒഴുക്കിൽപ്പെട്ട് കുട്ടി പോയതാക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഒഡീഷ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമുകൾ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ
നടത്തുന്നുണ്ട്.അഴുക്കുചാൽ ശരിയായി മൂടാത്തതിന് പ്രദേശവാസികൾ അധികാരികളെ കുറ്റപ്പെടുത്തുകയുണ്ടായി. ഈ അപകടം പ്രദേശത്ത് പതിവായി നടക്കുന്നുണ്ടെന്നും ഇതിന് അധികാരികൾ ഉത്തരവാദികളാണെന്നും പ്രദേശവാസികൾ പറഞ്ഞു.
Comments