ഭുവനേശ്വർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 18 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും ഐഎംഡി അറിയിച്ചു.
ബാലസോർ, ഭദ്രക്, ജജ്പൂർ, കേന്ദ്രപാറ, കട്ടക്ക്, ജഗത്സിങ്പൂർ, ഖുർദ, പുരി, മയൂർബഞ്ച്, കിയോഞ്ജർ, സുന്ദർഗഡ്, ജാർസുഗുഡ, ബാർഗഡ്, ധെങ്കനാൽ, സംബാൽപൂർ, നുവാപഡ, ബോലാംഗീർ, സോനെപൂർ എന്നി ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് ഐഎംഡി അറിയിപ്പു നൽകി.
കിയോൻജാർ, ജാർസുഗുഡ, സുന്ദർഗഡ്, സംബാൽപൂർ, ദിയോഗർ എന്നീ ജില്ലകളിലെ ചില സ്ഥലങ്ങളിൽ നാളെ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
















Comments