ജയ്പൂർ:സംസ്ഥാനത്ത് കൂടുതൽ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ പഠനം പുനരാരംഭിച്ചു. ആറാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് റെഗുലർ ക്ലാസുകൾ പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 50 ശതമാനം വിദ്യാർത്ഥികളോടെയാണ് ക്ലാസുകൾ പുനരാരംഭിച്ചത്. അതേസമയം ഓൺലൈൻ ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.ആദ്യ ദിവസം സ്‌കൂളുകളിൽ ഹാജർ നില കുറവായിരുന്നു.
അതേസമയം ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ സെപ്തംബർ 27 മുതൽ പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കൊറോണമഹാമാരിയെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട സ്‌കൂളുകൾ സെപ്തംബർ 1 മുതൽ തുറന്നിരുന്നു. ആദ്യഘട്ടത്തിൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസുകൾ ആരംഭിച്ചത്.
ഘട്ടം ഘട്ടമായി സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ സാധാരണഗതിയിലേക്ക് തിരിച്ച് കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ വാക്‌സിനേഷൻ യജ്ഞം വിജയത്തിലേക്ക് കൂടുതൽ അടുക്കുന്നതോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.
















Comments