പാരീസ്: സൂപ്പർതാരം ലയൺ മെസിയെ അപമാനിച്ചെന്ന് ആരാധകർ. ഇന്നലെ നടന്ന പോരാട്ടത്തിൽ ആദ്യ ഹോം മത്സരത്തിനാണ് സീസണിൽ പി.എസ്.ജി ഫ്രഞ്ച് ലീഗിൽ ഇറങ്ങിയത്. 2-1ന് ലയോണിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു. മത്സരം മുറുകുന്നതിനിടെ കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോയാണ് മെസിയെ കളിക്കളത്തിൽ നിന്നും മടക്കിവിളിച്ചത്. 76-ാം മിനിറ്റിൽ മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കേ തിരികെ വിളിച്ചതിനോട് മെസിക്ക് അതൃപ്തിയുണ്ടായിരുന്നു എന്നാണ് നിലവിലെ വിവാദം. കളിക്കളത്തിൽ നിന്ന് ദേഷ്യത്തോടേയും നിരാശയോടേയും താരം മടങ്ങുന്നതിന്റെ ദൃശ്യം പങ്കുവെച്ചാണ് ആരാധകർ പ്രതിഷേധം അറിയിച്ചത്.
കളിയിൽ 1-1ന് സമനിലയിൽ നിൽക്കേ മെസിയെ പിൻവലിച്ചത് ഞെട്ടിക്കുന്ന തീരുമാനമെന്നാണ് ക്ലബ്ബ് ആരാധകരും മെസിയുടെ ആരാധകരും ഒന്നടങ്കം പറയുന്നത്. ഇഞ്ച്വറി ടൈമിൽ മൗറിയോയുടെ ഗോളിലാണ് അവസാനം പി.എസ്.ജി. വിജയഗോൾ നേടിയത്. മാറ്റി ഇറക്കിയ മറ്റൊരു താരമാണ് വിജയഗോൾ അടിച്ചതെന്നതും ശ്രദ്ധേയമായി. മുന്നേറ്റ നിരയിലെ ഡി മരിയയെ 82-ാം മിനിറ്റിൽ മാറ്റി പകരമിറങ്ങാൻ ലഭിച്ച അവസരമാണ് മൗറിഷ്യോ അവസരമാക്കിയത്.
ഇതിനിടെ മികച്ച 35 താരങ്ങളുള്ള ടീമാണ് പി.എസ്.ജിയെന്നും താരങ്ങളെ മാറ്റി പരീക്ഷി ക്കേണ്ടത് ടീമിനും താരങ്ങൾക്കും ഗുണമുണ്ടാകാനാണെന്നും കോച്ച് പ്രതികരിച്ചു.
















Comments