മുംബൈ: സംസ്ഥാനത്ത് പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച ആളുകളെ തിരിച്ചറിയാൻ കെട്ടിടങ്ങളിൽ ക്യുആർ കോഡുകളുള്ള ലോഗോ സ്ഥാപിക്കാനൊരുങ്ങി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. മന്ത്രി ആദിത്യ താക്കറെയും ബിഎംസിയും ചേർന്നാണ് ലോഗോ ഡിസൈൻ ചെയ്തത്.
മുംബൈ ഡിഎംസി,അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കാക്കനി, കളക്ടർ നിധി ചൗധരി എന്നിവർ അടങ്ങിയ യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.
ഓഫീസുകളിൽ വാണിജ്യ സ്ഥാപനങ്ങളിലെ എല്ലാം പ്രവേശന കവാടങ്ങളിലും ക്യുആർ കോഡ് സ്ഥാപിക്കണമെന്നും മന്ത്രി അറിയിച്ചു.
കെട്ടിടങ്ങളിലെ താമസക്കാരും,ഓഫീസുകളിലെ ജീവനക്കാർ എല്ലാം വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാൻ ക്യുആർ കോഡുകൾ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments