ന്യൂയോർക്: ഇന്ത്യൻ പൗരന്മാരെ വാക്‌സിനെടുത്ത ശേഷവും ബ്രിട്ടനിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്ന നടപടി റദ്ദാക്കണമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ആശങ്കയും വിയോജിപ്പും നേരിട്ട് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസ്സുമായിട്ടാണ് ജയശങ്കർകൂടിക്കാഴ്ച നടത്തിയത്.
‘ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നു. 2030വരെയുള്ള ലോകരാജ്യങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചും കൊറോണ വിഷയങ്ങളും ചർച്ചയായി. വ്യാപാര രംഗത്ത് ബ്രിട്ടൻ നൽകുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും അഫ്ഗാൻ, ഇന്തോ-പസഫിക് വിഷയത്തിൽ പരോക്ഷമായി നൽകുന്ന പിന്തുണയ്‌ക്കും ഇന്ത്യയുടെ നന്ദി അറിയിച്ചു.’ ജയശങ്കർ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദർശനവും ഐക്യരാഷ്‌ട്രസഭാ പൊതു സമ്മേളനവും പ്രമാണിച്ച് ന്യൂയോർക്കിലെത്തിയതാണ് ജയശങ്കർ. ഇന്നലെ എത്തിയ ജയശങ്കറെ ഐക്യരാഷ്‌ട്രസഭാ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയും എംബസ്സി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
















Comments