ന്യൂയോർക്ക്: കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സഭ 76-ാം പൊതു സമ്മേളനത്തിന് ഇന്ന് തുടക്കം. ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിനായി അംഗരാജ്യങ്ങളുടെ പ്രതിനിധികളായ ലോകനേതാക്കളും വിദേശ കാര്യമന്ത്രിമാരും അമേരിക്കയിലേക്ക് എത്തിതുടങ്ങി.
കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ ഇതാദ്യമായാണ് ഐക്യരാഷ്‌ട്ര സഭാ വേദിയിൽ ലോകനേതാക്കൾ നേരിട്ട് പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം നടന്ന 75-ാം സമ്മേളനത്തിൽ ലോകനേതാക്കൾ വെർച്വൽ സംവിധാനത്തിലൂടെയാണ് സംസാരിച്ചത്.
അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതും, അമേരിക്കൻ സൈനിക പിന്മാറ്റവും, യൂറോപ്പിലെ പ്രളയവും, ചൈനയുടെ പസഫിക് മേഖലയിലെ കയ്യേറ്റ ശ്രമങ്ങളും, ആഗോള വ്യാപാര പ്രതിസന്ധികളും എല്ലാ രാജ്യങ്ങളേയും ബാധിച്ചിരിക്കുന്ന പശ്ചാത്ത ലത്തിലാണ് യോഗം നടക്കുന്നത്.
















Comments