മുംബൈ: അശ്ലീലച്ചിത്ര നിർമാണക്കേസ് പ്രതി രാജ് കുന്ദ്രയുടെ സഹായികളായ രണ്ട് പേർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവിൽ കഴിയുന്ന അരവിന്ദ് ശ്രീവാസ്തവയെന്ന യാഷ് ഠാക്കൂർ, പ്രദീപ് ബക്ഷി എന്നിവർക്കായാണ് മുംബൈ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കേസിൽ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന് ശേഷം രാജ് കുന്ദ്ര ജയിൽ മോചിതനായതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം. ക്രൈംബ്രാഞ്ച് നേരത്തെ സമർപ്പിച്ച കുറ്റപ്പത്രത്തിൽ യാഷ് ഠാക്കൂറും പ്രദീപ് ബക്ഷിയും ഒളിവിൽ കഴിയുകയാണെന്ന് പ്രത്യേകം പരാമർശിച്ചിരുന്നു.
ഏറെ നാളായുള്ള ശ്രമങ്ങളുടെ ഫലമായി തിങ്കളാഴ്ചയാണ് വ്യവസായി രാജ് കുന്ദ്രയ്‌ക്ക് അശ്ലീലച്ചിത്ര നിർമാണ കേസിൽ ജാമ്യം ലഭിച്ചത്. തുടർന്ന് ആർതർ റോഡ് ജയിലിൽ നിന്നും രാജ് കുന്ദ്ര ഇന്ന് പുറത്തിറങ്ങി. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയിലാണ് രാജ് കുന്ദ്രെയ്‌ക്കും സഹായി തോർപയ്‌ക്കും കോടതി ജാമ്യം അനുവദിച്ചത്.
















Comments