ശ്രീനഗർ: കശ്മീരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവർപ്പിച്ച് രാജ്യം. പത്‌നിടോപ്പിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് ആദരവർപ്പിക്കുന്നതായും അവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ആർമി കമാൻഡർ ലെഫ്. ജനറൽ വൈ.കെ ജോഷി അറിയിച്ചു.
മേജർ രോഹിത് കുമാർ, മേജർ അനൂജ് രജ്പുത് എന്നിവരാണ് അപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്. ഇരുവരും ചീറ്റ ഹെലികോപ്റ്ററിന്റെ പൈലറ്റുമാരായിരുന്നു. ഉദ്ദംപൂരിലെ പത്‌നിടോപ്പിൽ സ്ഥിതിചെയ്യുന്ന വനമേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയായിരുന്നു അപകടം.
രാവിലെ 10.45ഓടെ നടന്ന അപകടത്തിന് കാരണമായത് മോശം കാലാവസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം. പൂർണമായും തകർന്നടിഞ്ഞ ഹെലികോപ്റ്ററിൽ നിന്നും പ്രദേശവാസികളാണ് പൈലറ്റുമാരെ ആദ്യം പുറത്തെടുത്തത്. പോലീസും സൈന്യവും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ഇരുവരും മരിക്കുകയായിരുന്നു.
















Comments