വയനാട്; ഹരിത മുൻ ഭാരവാഹികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് എംഎസ്എഫിൽ കൂട്ടരാജി പ്രഖ്യാപനം. കൽപറ്റ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഏഴ് എംഎസ്എഫ് നേതാക്കളാണ് രാജി വെച്ചത്. ലീഗ് നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ഇവർ പ്രതികരിച്ചു.
ഹരിത വിവാദവുമായി ബന്ധപ്പെട്ട് ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റിനും രാജി വെച്ച നേതാക്കൾ പിന്തുണയറിയിച്ചു. ഹരിതക്കെതിരായ നടപടികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും എംഎസ്എഫിലെ നിരവധി നേതാക്കൾ ശബ്ദമുയർത്തിയിട്ടുണ്ട്.
ഇതിനിടെ കഴിഞ്ഞ ആഴ്ചയാണ് എഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരേ ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഭീദ തസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്ഷിറ എന്നിവർ പരസ്യമായി മാദ്ധ്യമങ്ങൾക്ക് മുൻപിലെത്തിയത്. ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്നായിരുന്നു മാദ്ധ്യമങ്ങൾക്ക് മുൻപിൽ ഇവർ വിഷയങ്ങൾ തുറന്നുപറഞ്ഞത്. എംഎസ്എഫ് വർക്കിംഗ് കമ്മറ്റിയിൽ ഹരിത ഭാരവാഹിയെ നവാസ് ലൈംഗിക പരാമർശത്തോടെ അധിക്ഷേപിച്ചെന്നായിരുന്നു ഇവർ പരാതി നൽകിയിരുന്നത്.
















Comments