പ്രമുഖ ഇ-കൊമേഴ്‌സ് സേവനമായ ആമസോണ്‍ ചില ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്ക്പൂട്ടിട്ടു. അറുന്നൂറോളം ചൈനീസ് ബ്രാന്‍ഡുകള്‍ കച്ചവടം നടത്തിയിരുന്ന സ്റ്റോറുകളാണ് ആമസോണ്‍ അടച്ചുപൂട്ടിയത്. ആളുകള്‍ക്ക് പണം നല്‍കി റിവ്യൂ എഴുതിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പണം മുടക്കി റിവ്യൂ എഴുതിക്കുന്നത് 2016 ല്‍ ആമസോണ്‍ വിലക്കിയതാണ്. റിവ്യൂ പരിശോധിച്ചാണ് ഉപഭോക്താക്കളില്‍ പലരും ഉത്പന്നത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നത്.
അതുകൊണ്ട് തന്നെ പണം മുടക്കി റിവ്യൂ എഴുതിക്കുമ്പോള്‍ ഉത്പന്നം മോശമാണെങ്കില്‍ പോലും നല്ല റിവ്യൂകള്‍ ലഭിക്കുകയും ആളുകള്‍ തെറ്റിദ്ധരിക്കുകയും ചെയ്യും. ഇനിയും ഇത്തരം ആഭ്യന്തര പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കണ്ടെത്തുമെന്നും ആമസോണ്‍ പറഞ്ഞു.
















Comments