തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാർ സർവ്വകക്ഷിയോഗം വിളിക്കില്ലെന്ന് മുഖ്യമന്ത്രി. മയക്കുമരുന്ന് കേസുകൾ മതാടിസ്ഥാനത്തിലല്ല. രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ അസ്വഭാവികതയില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടതല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലാബിഷപ്പിന്റെ പ്രസ്താവന ദൗർഭാഗ്യകരം.വസ്തുതകളുടെ കാര്യമില്ലാതെ ചിലർ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഇത്തരം പരാമർശങ്ങൾ നടത്തിയവർ സ്വയം തിരുത്തണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നാർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാളിൽ നിന്ന് ഉണ്ടാകേണ്ടതല്ല നാർകോട്ടിക് പരാമർശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കാര്യങ്ങൾ മനസ്സിലാക്കി വേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ. പ്രസ്താവന നിർഭാഗ്യകരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നർക്കോട്ടിക് വ്യാപനത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്.എന്നാൽ നർകോട്ടിക് ജിഹാദ് എന്ന പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
















Comments