കിവ്: കൊറോണപ്രതിരോധത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉക്രയ്ൻ.വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സർക്കാർ ജീവനക്കാർക്കും വാക്‌സിൻ ഉക്രയ്ൻ സർക്കാർ നിർബന്ധമാക്കി .
സർക്കാർ ഓഫീസുകളെയും വിദ്യാഭ്യസമേഖലയേയും കൂടുതൽ സുരക്ഷിതമാക്കാനാണ് സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതെന്ന് ഉക്രയ്ൻ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ വ്യക്തമാക്കി.
കൊറോണ മുന്നണിപോരാളികൾ സൈനികർ,നിയമമേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ ആളുകളുടെ വാക്‌സിനേഷൻ 80 ശതമാനം കടന്നതായി സർക്കാർ വ്യക്തമാക്കി.ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 5.2 ദശലക്ഷത്തിലധികം ആളുകൾ കൊറോണ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ട്.
















Comments