ബീജിങ് : കൊറോണയ്‌ക്ക് സമാനമായ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തി ഗവേഷകർ. ചൈനയിലെ ലവോസ് ഗുഹകളിൽ നിന്നാണ് അപകടകാരികളായേക്കാവുന്ന വവ്വാലുകളെ ഗവേഷകർ കണ്ടെത്തിയത്.
മനുഷ്യരിലേക്ക് രോഗവാഹകരാവാൻ സാധ്യതയുള്ളതാണ് പുതുതായി കണ്ടുപിടിച്ച വവ്വാലുകൾ. സാർസ്-CoV-2 ന് സമാനമായ രീതിയിലാണ് വവ്വാലുകളിൽ കണ്ടെത്തിയ വൈറസുകളുടെ ജനിതകഘടനയെന്ന് ഗവേഷകർ വ്യക്തമാക്കി.
എന്നാൽ ചൈനീസ് നഗരമായ വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്ന ലോകരാജ്യങ്ങളുടെ നിഗമനത്തെ ഗവേഷകർ തള്ളിക്കളഞ്ഞില്ല. ജനിതകമാറ്റം സംഭവിച്ചതായിരിക്കാം വവ്വാലിന് എന്ന സംശയം ഗവേഷകർ ഉയർത്തുന്നുണ്ട്.
കൊറോണ രോഗം സ്ഥിരീകരിച്ച നാൾ മുതൽ ചൈനയുടെ ജൈവ ആയുധമാണ് കൊറോണയെന്ന ആരോപണം ശക്തമാണ്. ഇതിലേക്ക് വിരൽ ചൂണ്ടുന്ന നിരവധിതെളിവുകളും ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ കൊറോണ വൈറസ് ചൈനയിലെ ലബോറട്ടറിയിൽ നിന്ന് ഉത്ഭവിച്ചത് അല്ലെന്നാണ് ചൈനയുടെ അവകാശവാദം.
2019ൽ ചൈനയിലെ വുഹാനിലുള്ള മാർക്കറ്റിലാണ് ആദ്യം കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യ്തത്. കൊറോണ വൈറസ് ലോകത്ത് ഇതിനോടകം തന്നെ 16.8 കോടിയിലധികം പേരെ ബാധിച്ചു. ലോകത്താകമാനം 35 ലക്ഷത്തിലധികം പേർ കൊറോണ മൂലം മരണപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Comments