തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ എ.എം ജലാലിന്റെയും മുഹമ്മദ് ഷാഫിയുടെയും കോഫെ പോസ തടവ് ഹൈക്കോടതി ശരിവച്ചു.കോഫെപോസ പ്രകാരം തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് ചോദ്യം ചെയ്ത് ഇരുവരുടെയും ഭാര്യമാർ മുൻപ് ഹർജി നൽകിയിരുന്നു.ഇത് തള്ളിയാണ് കോടതി ഉത്തരവ്.
പ്രതികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള കാരണങ്ങൾ കസ്റ്റംസിന് സ്ഥാപിക്കാൻ കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികളായ എ.എം ജലാലും മുഹമ്മദ് ഷാഫിയും കള്ളക്കടത്തിൽ കള്ളക്കടത്തിൽ പലതവണ പങ്കാളികളായതായി കസ്റ്റംസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഇരുവരും ഇത് സംബന്ധിച്ച് മൊഴി നൽകിയിരുന്നു.ഈ സാഹചര്യത്തിൽ കരുതൽ തടങ്കൽ അനാവശ്യമാണെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
















Comments