തിരുവനന്തപുരം: ഏഷ്യാനെറ്റ് ചർച്ചയ്‌ക്കിടെ അവതാരകൻ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകന്റെ ഭീഷണി. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ ആണ് ന്യൂസ് ചാനൽ അവതാരകനെ ഫോണിൽ ഭീഷണി സന്ദേശം അയച്ചത്. വ്യാഴാഴ്ച രാത്രി എട്ടിന് നടന്ന ന്യൂസ് അവർ ചർച്ചക്കിടെയാണ് സംഭവം.
നിയമസഭയിലെ തെമ്മാടികൾ’ എന്നപേരിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ എൽഡിഎഫ് നടത്തിയ അഴിഞ്ഞാട്ടമാണ് ചർച്ച ചെയ്തിരുന്നത്. ഇതിനിടെയാണ് ദേശാഭിമാനിയിൽ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ എത്തിയത്.’മന്ത്രി വി ശിവൻകുട്ടിയെ ചോദ്യം ചെയ്യാൻ താനാരാണ്്. ഇതു പോലെ ചാനലിൽ നെഗളിച്ചവരുടെ വിധി ഓർക്കുക എന്നാണ് ഭീഷണി മുഴക്കിയത്. എന്നാൽ, താൻ റയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങിലെന്നും വിനു വി ജോൺ പറഞ്ഞു.
താൻ വേണു ബാലകൃഷ്ണനെപ്പോലും ഒരാൾക്ക് പോലും അശ്ല്ീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതിൽ താൻ പോലീസിൽ പരാതിപ്പെടും. ഭീഷണികൾക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ ഈ ഭീഷണിയിൽ നയം വ്യക്തമാക്കണം.
താൻ രണ്ടു പെൺമക്കളുടെ അപ്പനാണ്. മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലർത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാൽ, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണമെന്നും വിനു വി ജോൺ ആവശ്യപ്പെട്ടു.
Comments