ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 19,682 രോഗികളും കേരളത്തിൽ നിന്നുള്ളവരാണ്. 32,542 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 97.78 ശതമാനമാണ് രോഗമുക്തി നിരക്ക്.
നിലവിൽ ചികിത്സയിൽ കഴിയുന്നത് മൂന്ന് ലക്ഷത്തോളം പേരാണ്. കഴിഞ്ഞ 188 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറവ് സജീവ രോഗികളാണിത്. 318 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,46,368 ആയി. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. അതേസമയം 2.07 ശതമാനമാണ് പ്രതിവാര നിരക്ക്.
ഇതിനോടകം 55.99 കോടി കൊറോണ പരിശോധനകൾ രാജ്യത്ത് നടന്നു. ഇന്നലെ മാത്രം 15 ലക്ഷത്തിലധികം പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകൾ കുത്തിവെച്ചതായും ആകെ വാക്‌സിൻ വിതരണം 84.15 കോടി കവിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
















Comments