സമൂഹ മാദ്ധ്യമങ്ങളില്‍ നിറസാന്നിദ്ധ്യമായി വീണ്ടും പുലിമുരുകന്‍. കഴിഞ്ഞ ദിവസങ്ങളില്‍ പലരുടേയും സ്റ്റാറ്റസുകളിലും സ്റ്റോറികളിലുമൊക്കെ ഒരു വീഡിയോയുണ്ട്. രസകരമായ ഒരു ആനിമേഷന്‍ വീഡിയോ. പുലിമുരുകന്‍ എന്ന ചിത്രത്തിലെ പുലിവേട്ടയെ ഓര്‍മപ്പെടുത്തുന്നതാണ് ഈ വീഡിയോ .മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് പുലിമുരുകന്‍. വൈശാഖ് സംവധാനം ചെയ്ത ചിത്രത്തിലെ പല രംഗങ്ങളും ഇന്നും പ്രേക്ഷക മനസ്സുകളിലുണ്ട്.
ചിത്രത്തിലെ പുലി വേട്ടയുടെ രംഗം രസകരമായ രീതിയില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ആനിമേഷന്‍ വീഡിയോയില്‍. ആനിമേഷനിലൂടെ ആ കഥയെ മറ്റൊരു തരത്തില്‍ ദൃശ്യവത്കരിച്ചിരിക്കുകയാണ് അജു മോഹന്‍ എന്ന മിടുക്കന്‍. പുപ്പുലി എന്ന പേരില്‍ പുറത്തിറങ്ങിയ ആനിമേഷന്‍ വീഡിയോ നിരവധിപ്പേരാണ് പങ്കുവയ്‌ക്കുന്നത്.
ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഈ ആനിമേഷന്‍ വീഡിയോയിലെ പ്രധാന ആകര്‍ഷണം. കാനഡയില്‍ ആനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹന്‍ തയാറാക്കിയ ഈവീഡിയോ ഇതിനോടകംതന്നെ സൂപ്പര്‍ ഹിറ്റായി. മുന്‍പ് മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേറിട്ട ക്ലൈമാക്‌സ് ആനിമേഷനിലൂടെ ഒരുക്കിയും അജു മോഹന്‍ ശ്രദ്ധ നേടിയിരുന്നു.
















Comments