താലിബാൻ സർക്കാരിന് വേണ്ടി യുഎൻ പൊതുസഭയിൽ വാദിച്ച് ഇമ്രാൻ ഖാൻ; കശ്മീരിനെക്കുറിച്ചും പരാമർശം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ സർക്കാരിന് വേണ്ടി യുഎൻ പൊതുസഭയിൽ വാദിച്ച് ഇമ്രാൻ ഖാൻ; കശ്മീരിനെക്കുറിച്ചും പരാമർശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 07:57 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: യുഎൻ പൊതുസഭയിൽ അഫ്ഗാനിലെ താലിബാൻ സർക്കാരിന് വേണ്ടി വാദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിലെ നിലവിലെ സർക്കാരിനെ സ്ഥിരപ്പെടുത്താനും ശക്തമാക്കാനും അന്താരാഷ്‌ട്ര സമൂഹം ഒരുമിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്നതും കുഴപ്പങ്ങൾ തുടരുന്നതും കൂടുതൽ അന്താരാഷ്‌ട്ര തീവ്രവാദികളെ സൃഷ്ടിക്കുക മാത്രമേ ചെയ്യൂവെന്ന് ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.

അഫ്ഗാനെ ഈ സാഹചര്യത്തിൽ അവഗണിക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. വെർച്വൽ രീതിയിലായിരുന്നു ഇമ്രാൻ ഖാൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്. അഫ്ഗാനെ അവഗണിച്ചാൽ പ്രത്യാഘാതമുണ്ടാകുന്നത് അയൽക്കാർക്ക് മാത്രമാകില്ല, ലോകത്തിന് മുഴുവൻ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. അഫ്ഗാനിൽ പൗരാവകാശങ്ങളെ മാനിക്കുമെന്ന താലിബാന്റെ വാഗ്ദാനവും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യുഎൻ കണക്ക് പ്രകാരം നിലവിൽ അൻപത് ശതമാനത്തോളം അഫ്ഗാനികൾ ഈ ഭരണമാറ്റത്തിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ട്. മാനുഷീകമായ സഹായങ്ങൾ അഫ്ഗാനിൽ എത്താതിരുന്നാൽ അടുത്ത വർഷത്തോടെ 90 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്‌ക്ക് താഴെയാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ നിർണായക സമയത്ത് സമയം പാഴാക്കരുതെന്നും ഇമ്രാൻ ഖാൻ പറയുന്നു.

അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ട് യുഎസിലും യൂറോപ്പിലും പാകിസ്താനെതിരെ ഉയർന്ന ആരോപണങ്ങൾക്കും ഇമ്രാൻ ഖാൻ മറുപടി നൽകി. യുഎസിലെയും യൂറോപ്പിലെയും ചില നേതാക്കൾ പാകിസ്താനെ കുറ്റപ്പെടുത്തി. പക്ഷെ 9/11 ആക്രമണത്തിന് ശേഷം അഫ്ഗാന് പിന്നാലെ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ നഷ്ടങ്ങൾ നേരിട്ട രാജ്യമാണ് പാകിസ്താനെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചെടുക്കാൻ താലിബാൻ പോരാളികൾക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചതായി ആരോപണം ഉയർന്നിരുന്നു. പഞ്ച്ശിറിൽ ഉൾപ്പെടെ ഈ സഹായങ്ങൾക്ക് തെളിവുകളും പുറത്തുവന്നിരുന്നു.

ഇന്ത്യയിൽ സമാധാനം പുലരണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പരാമർശിച്ചുകൊണ്ടാണ് കശ്മീർ വിഷയം ഇമ്രാൻ ഖാൻ സൂചിപ്പിച്ചത്. ദക്ഷിണേഷ്യയിലെ സുസ്ഥിരമായ സമാധാനം കശ്മീർ തർക്കത്തിലെ പരിഹാരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

Tags: Imran Khanafgan talibanPakistan Prime ministerKashmir Issue
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies