ന്യൂഡൽഹി: മലബാറിലെ ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഗോരഖ്‌നാഥന്റ ഭടൻമാരായ ഗൂർഖകളെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ് മഠത്തിന്റെ മുഖ്യ പുരോഹിതനും ആചാര്യനുമാണ് യോഗി ആദിത്യനാഥ്. മലബാറിലെ ഹിന്ദുക്കളുടെ രക്ഷകരായെത്തിയ ഗൂർഖാ പട്ടാളത്തിന്റെ ധീരതയെ യോഗി അനുമോദിക്കുകയും ചെയ്തു. 1921 ൽ മലബാർ ഹിന്ദു വംശഹത്യഅവസാനിച്ചത് ഗുർഖ പട്ടാളത്തിന്റെ വരവോടെ ആണ്. കലാപം അടിച്ചമർത്തുകയും, അക്രമകാരികളെ കീഴടക്കാൻ കഴിഞ്ഞതും ഗൂർഖ പടയാളികളുടെ ധൈര്യം മൂലം ആണെന്നും യോഗി ഓർമ്മപ്പെടുത്തുന്നു.
ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. ആ ഹിന്ദുക്കളിൽ ജന്മികളല്ലാത്ത സാധുക്കളായ നിരവധി പേർ ഉണ്ടായിരുന്നു. ഹിന്ദുക്കൾ മതം മാറാൻ വിസമ്മതിച്ചതുകൊണ്ട് മാത്രമാണോ അവരെ കൂട്ടക്കൊല ചെയ്തതെന്നും, യോഗി ചോദിച്ചു. എന്നാൽ മലബാർ കലാപത്തെ മാർക്‌സിസ്റ്റും ഇടതുപക്ഷ ചരിത്രകാരന്മാരും അവരുടെ പ്രത്യയശാസ്ത്ര വിവരണങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ഒരു കർഷക പ്രക്ഷോഭമായി മാറ്റിയെടുക്കുകയായിരുന്നുവെന്നും യോഗി വിമർശിച്ചു. സംഘടിത വോട്ട് ബാങ്ക് മാത്രമായിരുന്നു ഇടതുപാർട്ടികളുടെ ലക്ഷ്യം.
രാഷ്‌ട്രീയക്കാർ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിലൂടെ ദക്ഷിണേന്ത്യയിലെ ഹിന്ദുവിരുദ്ധ വികാരങ്ങൾ കൂടുതൽ പ്രകോപിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായാണ് കുപ്രസിദ്ധമായ മലബാർ വംശഹത്യ ഉണ്ടായത്.
ആനി ബെസന്റ് തന്റെ ‘ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ഭാവി’ എന്ന പുസ്തകത്തിൽ മലബാർ കൂട്ടക്കൊലയിൽ ഹിന്ദുക്കളുടെ മേലുള്ള ക്രൂരതയെക്കുറിച്ചും എഴുതിയിരുന്നു. ഗൂർഖ റെജിമെന്റിലെ ധീരരായ പട്ടാളക്കാരും മറ്റ് സൈനിക വിഭാഗങ്ങളും മലബാറിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് 1921 -ൽ നടന്ന ഹിന്ദു വംശഹത്യ അടിച്ചമർത്താനും മതഭ്രാന്തന്മാരിൽ നിന്ന് അവരെ രക്ഷിക്കാനും ധീരമായി പോരാടി. അതെ, ഗോരഖ്‌നാഥന്റ ഭടൻമാരായ ഗൂർഖകൾ ആണ് കലാപകാരികളെ അടിച്ചമർത്തിയതെന്ന് യോഗി സംശയത്തിനിടയില്ലാതെ വ്യക്തമാക്കി.
ഹിന്ദുക്കളുടെ വംശഹത്യയിലേക്കും അവരുടെ സ്വത്തുവകകൾ കൊള്ളയടിച്ചതിലേക്കും നയിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെയും മാപ്പിള ലഹളയെയും ലജ്ജയില്ലാതെ വെള്ളപൂശുന്നത് തികച്ചും നിർഭാഗ്യകരമാണ്. ചിലർ ഇതിനെ മാപ്പിള കലാപം എന്ന് വിളിച്ചു, മറ്റുള്ളവർ ഇതിനെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയത്തിൽ മുസ്ലീങ്ങളുടെ കോപത്തിന്റെ പ്രത്യാഘാതവും പ്രഭാവവും എന്ന് വിളിച്ചുവെന്നും യോഗി പറഞ്ഞു.
സ്വാതന്ത്ര്യസമരമായും കാർഷിക കലാപമായും മാപ്പിളലഹളയായും വിശേഷിപ്പിക്കപ്പെട്ട മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞെങ്കിലും കലാപത്തിന്റെ ദു:ഖസ്മരണകൾ ഇനിയും മാഞ്ഞുപോയിട്ടില്ല. മതം വ്യത്യസ്തമായതു കൊണ്ട് മാത്രം നൂറുകണക്കിന് ഹിന്ദുക്കൾ കലാപകാരികളാൽ കൂട്ടക്കശാപ്പിന് വിധേയരായി.നാൽപതോളം പേരെ കഴുത്തു വെട്ടി കിണറ്റിലിട്ട തുവ്വൂരിലെ ദുരന്തം പോലെ നിരവധി അക്രമസംഭവങ്ങൾ ഈ ലഹളയ്‌ക്കു പറയാനുണ്ട്.
ഒരു ലക്ഷത്തോളം ഹിന്ദുക്കൾ അഭയാർത്ഥികളായി കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും പലായനം ചെയ്തു. മകന്റെയും സഹോദരന്റെയും ഭർത്താവിന്റെയും മുന്നിൽവച്ച് നൂറു കണക്കിന് സ്ത്രീകൾ മാനഭംഗത്തിനിരയായി. നിരവധി പേർ കിണറ്റിൽ ചാടി മരിച്ചു. ഗർഭിണിയുടെ വയർ കീറുന്നതുൾപ്പെടെയുള്ള ബീഭത്സമായ സംഭവങ്ങൾ പോലുമുണ്ടായി. ഹൃദയത്തിലേറ്റിയ സ്വന്തം സംസ്‌കാരത്തെ ജീവനു വേണ്ടി പലർക്കും വലിച്ചെറിയേണ്ടി വന്നു . അതെ ഏറനാട് വള്ളുവനാട് പ്രദേശങ്ങളിലെ ഹിന്ദു സമൂഹത്തിന് നേരിടേണ്ടി വന്നത് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിശപ്തമായ നിമിഷങ്ങളായിരുന്നു.
















Comments