മുംബൈ:ബോളിവുഡ് നടൻ വിക്കി കൗശൽ കേന്ദ്രകഥാപാത്രമാകുന്ന സർദ്ദാർ ഉദ്ദം സിംഗിന്റെ റിലീസ് ഉടൻ. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.1919 ൽ ഭാരതീയരെ ഒന്നടങ്കം നടുക്കിയ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ നേതൃത്വം കൊടുത്ത മൈക്കിൾ ഓ ഡയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.
ഷൂജിത് സർകാറിന്റെ സംവിധാനത്തിലാണ് ഭാരതീയർക്കിടയിൽ ഇന്നും വീരപരിവേഷമുള്ള ഉദ്ധം സിംഗിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഉറിയിലൂടെ ഇന്ത്യൻപ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിക്കി കൗശൽ.
ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ഉറി: ദ സർജിക്കൽ സ്‌ട്രൈക്കിലെ മികച്ച പ്രടകനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.
ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയിൽ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന നേരത്തെ വിക്കി കൗശൽ പറഞ്ഞിരുന്നു.ഉറിയെ പോലെ വിക്കിയുടെ ഉദ്ധം സിംഗും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയിലാണ് സിനിമാ ലോകം.
















Comments