തായ്‌പേയ്: മദ്ധ്യ തായ്‌വാനിൽ റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തായ്‌വാൻ സമയം ഞായറാഴ്ച രാവിലെ 6.21നായിരുന്നു സംഭവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹുവാലിയൻ കൗണ്ടി ഹാളിൽ നിന്നും 45 കി.മീ ആഴത്തിൽ 37.1 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററാണ് വിവരം പുറത്തുവിട്ടത്.
















Comments