കൊൽക്കത്ത: ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ വിയജിക്കാൻ മമത ബാനർജി അർഹയല്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. മമത നിറവേറ്റുന്നത് വ്യക്തിപരമായ അജണ്ടകൾ മാത്രമാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. അധികാരം പിടിച്ചുനിർത്താനുള്ള നീക്കങ്ങളാണ് ബംഗാൾ മുഖ്യമന്ത്രി നടത്തുന്നതെന്നായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം.
ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രേവാളിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സ്മൃതി ഇറാനി മമതാ ബാനർജിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. നന്ദിഗ്രാമിലെ തോൽവിക്ക് ശേഷം മമത ഭബാനിപൂരിൽ നിന്ന് മത്സരിച്ചത് സ്വന്തം താൽപ്പര്യാർത്ഥമാണെന്നും പ്രദേശത്തിന്റെ വികസനത്തിനല്ലെന്നും ഇറാനി കുട്ടിച്ചേർത്തു.
2011 മുതൽ മുഖ്യമന്ത്രിയായിരുന്നിട്ടും ബാനർജി ദീർഘകാലമായി വിവിധ സമുദായക്കാർ താമസിക്കുന്ന മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിൽ 34 വർഷത്തെ ഇടതുപക്ഷ ഭരണം ഇല്ലാതാക്കാൻ ഇടയാക്കിയ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് ബാനർജിയെ നയിച്ച സ്ഥലമാണ് നന്ദിഗ്രാം. നന്ദിഗ്രാമിൽ തോറ്റതിന് ശേഷം ഭബാനിപൂരിലെ ഉപതിരഞ്ഞെടുപ്പിൽ ബാനർജിക്ക് ജനങ്ങളോട് വോട്ടഭ്യർത്ഥിക്കാൻ നാണമില്ലേയെന്നും ഇറാനി ചോദിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയെ പരാജയപ്പെടുത്തുമെന്ന് വെല്ലുവിളിച്ച മമത ബാനർജി വൻ തോൽവിയാണ് നേരിട്ടത്. തുടർന്ന് മുഖ്യമന്ത്രിയായി അധികാരത്തിലേറി. എന്നാൽ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ എംഎൽഎ ആയി വിജയിക്കണമെന്നതിനാലാണ് മമത ഭബാനിപൂരിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചത്. ബംഗാൾ ജനതയെ മമതയുടെ താലിബാനു സമാനമായ ഭരണത്തിൽ നിന്നും രക്ഷിക്കുമെന്ന ദൃഢ നിശ്ചയത്തോടെയാണ് ടിബ്രേവാളിന്റെ പോരാട്ടം.
















Comments