തിരുപ്പതി; ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും. ബ്ലൂ അനാർക്കലിയായിരുന്നു നയൻതാരയുടെ വേഷം. വെളള ഷർട്ടും മുണ്ടും ധരിച്ചാണ് വിഘ്നേഷ് എത്തിയത്. ഇരുവരും മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിലെത്തിയത്. വിഘേനേഷും നയൻതാരയും ഉടൻ വിവാഹിതരാവുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് ക്ഷേത്രദർശനത്തിന്റെ വീഡിയോ പുറത്തുവരുന്നത്.
വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര അടുത്തിടെ ഒരു മാദ്ധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷും വിവാഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു.
പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം എന്നായിരുന്നു വിഘ്നേഷിന്റെ പ്രതികരണം. ക്ഷേത്ര ദർശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്‌ക്കുന്ന താരങ്ങളോടൊപ്പം ആരാധകരും നടക്കുന്നത് വീഡിയോയിൽ കാണാം. താരങ്ങളുടെ വിവാഹതീയ്യതി നിശ്ചയിക്കാത്തതിലും ആരാധകർ പ്രതികരണം നടത്തുന്നുണ്ട്. വിവാഹം എപ്പോഴാണെന്നറിയാൻ ആകാക്ഷയോടെ കാത്തിരിക്കുകയാണെന്നും ചിലർ വീഡിയോയിൽ പ്രതികരിച്ചിട്ടുണ്ട്.
Comments