ന്യൂഡൽഹി: രാജ്യത്ത് കൊറോണ നിരക്കിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,041 പേർക്ക് രോഗം സ്ഥിരീകരിച്ചു. അവസാന 191 ദിവസങ്ങൾക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് രോഗികളാണിത്. 276 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 165ഉം കേരളത്തിൽ നിന്നാണ്. 1.33 ശതമാനമാണ് രാജ്യത്തെ കൊറോണ മരണ നിരക്ക്.
29,621 പേർ രോഗമുക്തി നേടി. 97.78 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. മൂന്ന് ലക്ഷത്തിൽ താഴെ സജീവ രോഗികളാണ് രാജ്യത്തുള്ളത്. 2,99,620 പേർ ചികിത്സയിൽ കഴിയുന്നു. 11 ലക്ഷത്തിലധികം പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ പരിശോധന നടത്തി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനവുമാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. ഇതോടെ ആകെ വാക്‌സിനേഷൻ 86.01 കോടി കവിഞ്ഞു.
















Comments