ന്യൂഡൽഹി: രാജ്യമെമ്പാടും കൊറോണ കാലത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖയുമായി ഐ.സി.എം.ആർ. സ്‌ക്കൂളുകൾ ഒറ്റയടിക്ക് തുറക്കരുതെന്ന പഠനമാണ് ഐ.സി.എം.ആർ പുറത്തുവിട്ടത്. ഓരോ പ്രദേശത്തെ സാഹചര്യമനുസരിച്ച് ഘട്ടംഘട്ടമായി തുറക്കുന്ന രീതിയാണ് കൂടുതൽ നല്ലതെന്നാണ് ഐ.സി.എം.ആർ പറയുന്നത്.
സ്‌കൂളുകളിൽ കുട്ടികളുടെ തുറന്നുള്ള ഇടപഴകലുകൾ ആർക്കും തടയാനാവില്ലെന്നാണ് ഐ.സി.എം.ആർ നിരീക്ഷണം. ക്ലാസ്സുകളിൽ എത്തുന്ന കുട്ടികളുടെ എണ്ണം കുറച്ചും ഘട്ടംഘട്ടവുമായുള്ള രീതി അവലംബിക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് വിദഗ്ധന്മാർ എത്തിയിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ റിപ്പോർട്ടിലാണ് നിർദ്ദേശ മുള്ളത്. ആദ്യം പ്രൈമറി സ്‌കൂളുകളും തുടർന്ന് മുതിർന്ന ക്ലാസുകളും എന്ന രീതിയിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ് നല്ലതെന്നാണ് ഐ.സി.എം.ആർ പറയുന്നത്.
ഇന്ത്യയിൽ 500 ദിവസങ്ങളായി സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. 3 കോടി 20 ലക്ഷം കുട്ടികളെ കൊറോണ അടച്ചിടൽ ബാധിച്ചെന്നും ഐ.സി.എം.ആർ പറഞ്ഞു.യുനസ്‌കോയുടെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
ഓൺലൈൻ വിദ്യാഭ്യാസം തീർത്തും അപര്യാപ്തമാണെന്നാണ് കണ്ടെത്തൽ. ഗ്രാമത്തിലെ 8 ശതമാനവും നഗരങ്ങളിലെ 24 ശതമാനം പേർക്കുമാത്രമാണ് വിദ്യാഭ്യാസപരമായി ഒന്നര വർഷം വിഷയങ്ങൾ പഠിക്കാനായത്. മറ്റുള്ളവർക്ക് പാഠ്യവിഷയങ്ങൾ വേണ്ട വിധം ഉൾക്കൊള്ളാനായിട്ടില്ലെന്നും യുനെസ്‌കോ അറിയിച്ചു.
















Comments