ന്യൂഡൽഹി: ഇന്ത്യയിൽ അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഒക്ടോബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
— DGCA (@DGCAIndia) September 28, 2021
എന്നാൽ ചരക്ക് വിമാനങ്ങൾക്കും ഡിജിസിഎയുടെ പ്രത്യേക വിമാനങ്ങൾക്കും ഉത്തരവ് ബാധിക്കുന്നതല്ല. ഇന്ത്യയിൽ നിന്നും എയർ ബബിൾ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിലേക്കാണ് നിലവിൽ അന്താരാഷ്‌ട്ര സർവീസ് അനുവദിച്ചിട്ടുള്ളത്.
2020 മാർച്ച് മുതൽ കൊറോണ വ്യാപനം മൂലം ഏർപ്പെടുത്തിയ വിലക്കാണ് ഘട്ടം ഘട്ടമായി ഇളവുകൾ വരുത്തി ഇത്തരത്തിൽ നീട്ടുന്നത്.
Comments