ഭുവനേശ്വർ: കിഴക്കൻ ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ബ്രെയിൻ ബാങ്ക് സ്ഥാപിക്കുന്നതിനായി എയിംസ് ഭുവനേശ്വറിന് ഐസിഎംആറിന്റെ ധനസഹായം. 47 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത് എന്ന് എയിംസ് ഭുവനേശ്വർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
എയിംസ് ഭുവനേശ്വറിലെ പത്തോളജി ആൻഡ് ലാബ് മെഡിസിൻ വിഭാഗത്തിലാണ് ഉപഗ്രഹ ബ്രെയിൻ ബാങ്ക് സ്ഥാപിക്കുന്നത്. ഇതിന്റെ സഹായത്തോടെ ന്യൂറോ സയൻസ് ഗവേഷണം കൂടുതൽ പ്രോത്സാഹിപ്പിക്കാനാകും.
മരിച്ചവരുടെ തലച്ചോറിന്റെ സാമ്പിളുകളുകൾ ശേഖരിച്ചുവെയ്‌ക്കുന്ന ഇടമാണ് ബ്രെയിൻ ബാങ്ക്. ഇത് വിവിധ ഗവേഷണങ്ങൾക്ക് ഉപകരിക്കും.
നിർമ്മാണങ്ങളുടെ ചീഫ് കോർഡിനേറ്ററായി പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രോഫസർ സുവേന്ദു പുർകൈറ്റിനെ നിയമിച്ചു. ബ്രെയിൻ ബാങ്കിന്റെ നിർമ്മാണത്തിനായി മുന്ന് വർഷത്തെ കാലയളവാണ് നൽകിയിരിക്കുന്നത്. ആദ്യ ഘട്ട നിർമ്മാണം പൂർത്തികരിച്ചാൽ മാത്രമേ തുടർന്നുള്ള നിർമ്മാണത്തിന് അംഗീകാരം നൽകു എന്ന് എയിംസ് ഭുവനേശ്വർ അറിയിച്ചു.
















Comments