സിനിമകളില്‍ കാണുന്ന വീടും പരിസരവും പലപ്പോഴും നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അവ സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു അവസരം വന്നിരിക്കുകയാണ്.’ദി കണ്‍ജറിങ്’ സിനിമയിലെ വീടാണ് വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്‍സി. 1.2 മില്യണ്‍ ഡോളര്‍ ആണ് വീട് വില്‍പന ഇട്ടിരിക്കുന്നത്.
എക്കാലത്തെയും ഹിറ്റുകളിലൊന്നായ 2013 ലെ കണ്‍ജറിങ് എന്ന ഇംഗ്ലീഷ് സിനിമയ്‌ക്കു ശേഷമാണ് റോഡ് ഐലന്റ് ഫാം ഹൗസ് പ്രേതഭവനം എന്ന നിലയില്‍ ലോക ശ്രദ്ധ നേടിയത്. ലോകത്തെ ഭീതിയിലാഴ്‌ത്തിയ സുപ്രധാന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഈ ഫാം ഹൗസ്. ശരിക്കും ഈ ഭവനത്തില്‍ പ്രേതങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരും കുറവല്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖരായ റിയല്‍റ്റര്‍ മോട്ട് ആന്‍ഡ് ചേസ് സോതെബിയുടെ വില്‍പ്പന പട്ടികയിലാണ് വീട് ഉള്‍പ്പെട്ടത്. 3,100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ 14 റൂമുകളാണുള്ളത്. 8.5 ഏക്കറിലാണ് ഈ പ്രേതഭവനം സ്ഥിതി ചെയ്യുന്നത്.
1970 ല്‍ ഈ വീട്ടില്‍ താമസിക്കാനെത്തിയ പെറോണ്‍ കുടുംബത്തിനുണ്ടായ അനുഭവങ്ങളാണ് കണ്‍ജറിംഗ് എന്ന ചലച്ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇവിടെ നടന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ചരിത്രം മറച്ചുവച്ചാണ് അന്നത്തെ ഉടമസ്ഥര്‍ പെറോണ്‍ കുടുംബത്തിന് വീട് കൈമാറിയത്. രാത്രികാലങ്ങളില്‍ വീട്ടിലെ ലൈറ്റുകള്‍ അണയ്‌ക്കരുത് എന്ന നിര്‍ദ്ദേശവും വീട്ടുടമസ്ഥന്‍ ഇവര്‍ക്ക് നല്‍കിയിരുന്നു.’ഐതിഹ്യമനുസരിച്ച്, 1800 കളില്‍ ഈ വീട്ടില്‍ താമസിച്ചിരുന്ന ബത്ഷെബ ഷെര്‍മാന്റെ സാന്നിധ്യം ഈ വീടിനെ വേട്ടയാടുന്നുണ്ട്’ ഏജന്‍സി പറഞ്ഞു. ‘ഇന്നുവരെ, എണ്ണമറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.’ സിനിമ ഈ വീട്ടില്‍ ചിത്രീകരിച്ചിട്ടില്ല. പക്ഷേ 1970 കളില്‍ അവിടെ താമസിച്ചിരുന്ന പെറോണ്‍ കുടുംബത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചത്.
വര്‍ഷങ്ങളായി ഈ വീട്ടില്‍ ആരും താമസമില്ല. പ്രേത കഥകള്‍ക്ക് ഖ്യാതി കേട്ടത് കൊണ്ട് തന്നെ ഈ വീടിനു പരിസരത്തു പോലും താമസിക്കാന്‍ ആളുകള്‍ ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം. 2019ലാണ് ഈ വീട് അവസാനമായി വിറ്റത്. അന്ന് 4.3 ലക്ഷം ഡോളറിന് പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു കുടംബമാണ് വീട് വാങ്ങിയത്. ഭയപ്പെടാന്‍ അല്ലെങ്കില്‍ പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങള്‍ അനുഭവിച്ചറിയാന്‍ താല്‍പര്യമുള്ളവര്‍ക്കു ഒറ്റരാത്രി നിരക്കില്‍ ഇവര്‍ മുറികള്‍ വാടകയ്‌ക്കു വാഗ്ദാനം ചെയ്തിരുന്നു. അതിനുമുമ്പ് ഈ വീട്ടില്‍ താമസിച്ചിരുന്നവര്‍ പ്രേതങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. സിനിമ ഹിറ്റായതോടെ അനുവാദം കൂടാതെ വീട്ടില്‍ അതിക്രമിച്ചു കയറുന്ന ആരാധകരായിരുന്നു ഈ വീട്ടുകാരുടെ പ്രധാന പ്രശ്നം.
















Comments