വാഷിങ്ടൺ: കുട്ടികൾക്കുളള ഫൈസർ വാക്‌സിൻ നവംബറോടെ ലഭ്യമാക്കില്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. കുട്ടികൾക്കുളള കൊറോണ വാക്‌സിൻ ഫലപ്രാപ്തിയെക്കുറിച്ച് ഫൈസർ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
5 മുതൽ 11 വയസ്സുവരെയുളള കുട്ടികളിൽ നടത്തിയ വാക്‌സിൻ സംബന്ധിച്ചുളള പഠനത്തിന്റെ റിപ്പോർട്ടുകൾ ഹെൽത്ത് റെഗുലേർറ്റമാർക്ക് നൽകിയതായും കമ്പനി അറിയിച്ചു. എന്നാൽ വരും ആഴ്ചകളിൽ ഉപയോഗത്തിന് അംഗീകാരം നൽകുന്നതിന് എഫ്ഡിഎയിൽ ഒരു അപേക്ഷ ഫയൽ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു.
കമ്പനി അതിന്റെ അപേക്ഷ ഫയൽ ചെയ്തു കഴിഞ്ഞാൽ യുഎസ് റെഗുലേറ്റർമാരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും തെളിവുകൾ അവലോകനം ചെയ്യുകയും പൊതുയോഗങ്ങളിൽ അവരുടെ ഉപദേശക സമിതികളുമായി കൂടിയാലോചിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി.
12 വയസിന് മുകളിൽ പ്രായമുളളവർക്കാണ് നിലവിൽ ഫൈസർ വാക്‌സിൻ ലഭ്യമായികൊണ്ടിരിക്കുന്നത്. 10 കോടി ആളുകൾ ഇത് പൂർണ്ണമായും സ്വീകരിച്ചിട്ടുണ്ടെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.
കുട്ടികളിൽ ഫൈസർ വാക്‌സിന്റെ കുറഞ്ഞ ഡോസാണ് പരീക്ഷിക്കുന്നത്. എന്നാൽ മുതിർന്നവർക്ക് നൽക്കുന്ന അതെ വാക്‌സിൻ കുട്ടികളിൽ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡിയുടെ അളവ് വികസിപ്പിക്കുന്നതായും പഠനത്തിൽ കണ്ടെത്തി.
എന്നാൽ പുതിയ വാക്‌സിൻ നിർമ്മതാക്കളായ മോഡേണ കുട്ടികളിൽ അതിന്റെ പരീക്ഷണം ആരംഭിച്ചതായും വർഷാവസാനം അത് നൽകി തുടങ്ങാൻ സാധിക്കുമെന്നും അറിയിച്ചു.
















Comments