കൊല്ലം: ജനംടിവിയുടെ കൊല്ലം ബ്യൂറോയിൽ അതിക്രമിച്ച് കയറി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ 5 പേർ റിമാൻഡിൽ. ഡ്രൈവർ അജയകുമാറിനെ അക്രമിച്ച ശേഷമായിരുന്നു സംഘത്തിന്റെ കവർച്ച. ട്രാൻസ്‌ജെൻഡേഴ്‌സ് എന്ന് അവകാശപ്പെടുന്ന നഡാല, കൽപ്പന, ദിയ, യമി എബ്രഹാം, പൂജ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണം, സംഘം ചേർന്ന് അക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവർ കൊല്ലം ടൗൺ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിവന്നിരുന്നവരാണെന്ന് പോലീസ് അറിയിച്ചു.
സംഘത്തെ നയിക്കുന്നത് നഡാല എന്നയാളാണ്. പൊതു സ്ഥലത്ത് അനാശ്യാസ പ്രവർത്തനം നടത്തിയത് പോലീസ് തടഞ്ഞത് മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ അക്രമം.
















Comments