ന്യൂയോർക്: ഐക്യരാഷ്‌ട്രസഭയുടെ 76-ാം പൊതുയോഗത്തിൽ വിവിധമേഖലകളിലെ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നിർദ്ദേശങ്ങൾക്ക് വ്യാപകമായ സ്വീകാര്യത. ഡിജിറ്റൽ-സൈബർ മേഖലയിലെ കൂട്ടായ്മകൾക്കായി ഇന്ത്യ ഉന്നയിച്ച നിർദ്ദേശങ്ങൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഫ്രം ഓപ്പൺ സോഫ്‌റ്റ്വെയർ ടു ഓപ്പൺ സൊസൈറ്റി എന്ന ആശയത്തെ മുൻനിർത്തി വെർച്വൽ സമ്മേളനമാണ് നടന്നത്.വിവിരസാങ്കേതിക മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാഹ്നിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
ഇന്ത്യയുടെ നിർദ്ദേശം ആഗോളതലത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കൂട്ടായ്മയെ മുൻനിർത്തിയായിരുന്നു. പൊതുആവശ്യങ്ങൾക്കായുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ ലോകരാജ്യങ്ങൾ അഭിനന്ദിച്ചു.
വിവരസങ്കേതിക മേഖലയിലെ നൂതനമായ സൗകര്യങ്ങൾ ദരിദ്രരാജ്യങ്ങൾക്കും ലഭ്യമാ ക്കാനും ജനങ്ങളിലേക്ക് സേവനം വേഗത്തിലെത്താനും നടപടി ആഗോളതലത്തിൽ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഭരണകൂടതലത്തിലെ കാര്യക്ഷമതക്കുറവ് പരിഹരിക്കാൻ ഡിജിറ്റൽ ലോകത്തിന് സാധിക്കുമെന്നും ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാനായത് സഹായിക്കുമെന്നും അജയ് പ്രകാശ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പെയ്‌മെന്റ് ഗേറ്റ് വേ, ആധാർ സംവിധാനം എന്നിവ ലോകത്തിന് പരിചയ പ്പെടുത്തി. ചികിത്സാ രംഗത്തെ ആപ്പുകളും ഡിജിറ്റൽ കണക്ടിവിറ്റിയും ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റം ഇന്ത്യ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്രസഭയുടെ 76-ാം സമ്മേളനം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനകൊണ്ടും ശ്രദ്ധനേടിയിരുന്നു.
















Comments