ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഇന്ത്യയുടെ അഭിമാനമായ രൂപീന്ദർപാൽ സിംഗ് വിരമിച്ചു. ട്വിറ്ററിലൂടെയാണ് രൂപീന്ദർ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. പുതിയ താരങ്ങൾക്ക് വഴിതുറക്കാനാണ് താൻ ദേശീയ ടീമിൽ നിന്നും പിന്മാറുന്നതെന്നും രൂപീന്ദർ പറഞ്ഞു.
‘ഒരു സുപ്രധാന കാര്യം നിങ്ങളോട് പങ്കുവയ്‌ക്കാനാണ് ഞാൻ പോകുന്നത്. ഇന്ത്യൻ ഹോക്കി ദേശീയ ടീമിൽ നിന്നും ഞാൻ വിരമിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല.ടോക്കിയോ ഒളിമ്പിക്‌സ് വേദിയിൽ എന്റെയൊപ്പം ഏറ്റവും മികച്ച മുഹൂർത്തങ്ങൾക്ക് സാക്ഷിയായ സഹതാരങ്ങൾക്കൊപ്പം മെഡൽ കഴുത്തിലണിഞ്ഞ ആ നിമിഷം എന്നും ഓർമ്മയി ലുണ്ടാകും.’ രൂപീന്ദർ ട്വീറ്ററിൽ കുറിച്ചു.
ഇത് ഭാവിതാരങ്ങൾക്കും യുവപ്രതിഭകൾക്കുമായി വഴിമാറിക്കൊടുക്കേണ്ട സമയമാണ്. കഴിഞ്ഞ 13 വർഷം ഇന്ത്യയെ പ്രതിനിധീകരിക്കാനായതിൽ വലിയ സന്തോഷമാണുള്ളത്. ഇന്ത്യൻ ഹോക്കി താരങ്ങളിൽ ഡ്രാഗ്-ഫ്‌ലിക്കർ തന്ത്രങ്ങളിൽ ഏറ്റവും ഫലപ്രദമായ താരമാണ് 30കാരനായ രൂപിന്ദർ. ഇന്ത്യക്കായി 41 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട വെങ്കലമെഡൽ നേടി മത്സരമടക്കം 223 അന്താരാഷ്‌ട്ര മത്സങ്ങളാണ് രൂപീന്ദർ പൂർത്തിയാക്കിയത്.
















Comments