ന്യൂഡൽഹി:ഭാരത് മിഷൻ-അർബൻ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക.
രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജല സംരക്ഷണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പദ്ധതികൾ സഹായകരമാകും പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, മാലിന്യ നിക്ഷേപത്തിന് പുതിയ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ച് ഭാരത്.2014 ഗാന്ധി ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി സ്വച്ച് ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തത്.കേന്ദ്രസംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനം പ്രവൃത്തിദിവസമായി മാറി.
















Comments