നൃൂഡൽഹി: ഗുലാബിന് ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഷഹീൻ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്.
ഗുലാബ് മൂലം ഉണ്ടായ ന്യൂനമർദ്ദം ഇപ്പോൾ ഗുജറാത്ത് തീരത്ത് എത്തി. ഇനി ഇത് വടക്കുകിഴക്കൻ അറബിക്കടലിൽ നൃൂനനമർദ്ദമായി മാറും. ഗുജറാത്ത്-മഹാരാഷ്‌ട്ര തീരങ്ങളിലേക്ക് മത്സ്യത്തൊഴിലാളികൾ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഖത്തറാണ് പുതിയ ചുഴലിക്കാറ്റിന് ഷഹീൻ എന്ന പേര് നിർദേശിച്ചിട്ടുള്ളത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും എൻഡിആർഎഫ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് സംസ്ഥാനത്തെ 17 ജില്ലകളിൽ 18 എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
















Comments