ന്യൂഡൽഹി:റോഡുകൾ തടയുന്നത് തങ്ങളല്ല പോലീസാണെന്ന് അവകാശവാദവുമായി ബികെയു നേതാവ് രാകേഷ് ടികായത്. പ്രതിഷേധക്കാർക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് വിമർശനത്തിനെതിരെ പ്രതിഷേധസംഘടന നേതാവ് രാകേഷ് ടികായത് രംഗത്തെത്തിയത്. ഡൽഹിയിലെ റോഡുകൾ തടഞ്ഞ് പെതുജനത്തെ ബുദ്ധിമുട്ടിക്കുന്നത് തങ്ങളല്ല പോലീസാണെന്ന് ടികായത് ആരോപിച്ചു.
നേരത്തെ സംഘടനയ്‌ക്കെതിരെ കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ഒരു നഗരത്തെയാകെ ശ്വാസം മുട്ടിക്കുകയാണ് സമരമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ആളുകൾ പ്രതിഷേധത്തിൽ സന്തുഷ്ടരാണോയെന്ന് കോടതി ആരാഞ്ഞു.ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
സമരക്കാർ സുരക്ഷ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ദേശീയപാതകൾ തടയുകയും ചെയ്തിട്ട് പ്രതിഷേധം സമാധാനപരമെന്ന് പറയുന്നു.മറ്റുള്ളവർക്കും സഞ്ചാരസ്വാതന്ത്ര്യമുണ്ടെന്ന് മനസിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.സമരക്കാർ സുരക്ഷ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ദേശീയ പാതകൾ തടയുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഡൽഹി ജന്തർ മന്ദറിൽ സത്യാഗ്ര സമരത്തിന് അനുമതി തേടി പ്രതിഷേധ സംഘടന നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷ വിമർശനം.
















Comments