ഇസ്ലാമാബാദ് : കാളിമാതാ ക്ഷേത്രത്തിലെത്തി ഹൈന്ദവ സമൂഹത്തെയും ആചാരങ്ങളെയും പരിഹസിച്ച് മുസ്ലിം മതപുരോഹിതൻ. പാകിസ്താനിലെ കാളി മാതാ ക്ഷേത്രം സന്ദർശിച്ച മുഫ്തി താരിഖ് മസൂദ് എന്ന പുരോഹിതനാണ് ഹിന്ദുമതത്തെ അപമാനിക്കുന്ന പരാമർശനങ്ങളുമായി രംഗത്തെത്തിയത്. കറാച്ചിയിലെ ജാമിയ തുർ റഷീദ് മതപഠനശാലയിലെ അദ്ധ്യാപകനാണ് ഇയാൾ. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.പുരോഹിതനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായി.
ക്ഷേത്രത്തിലെത്തിയ ഇയാൾ ഹൈന്ദവ സമൂഹത്തിനെതിരെ വംശീയാധിക്ഷേപം നടത്തി. തന്റെ ജീവിതത്തിൽ കണ്ട ഹിന്ദുക്കളെല്ലാം കറുത്തവരാണെന്നായിരുന്നു മസൂദിന്റെ വിവാദ പരാമർശം. കാളിമാതായിലെ മാതാവിന്റെ അർത്ഥം ആരാഞ്ഞ ഇയാൾ ഗോമാതാവിനെയും അപമാനിക്കുന്ന തരത്തിൽ പാമർശങ്ങൾ നടത്തി ക്ഷേത്രത്തിലെ പൂജാരിയോട് വിവാദപരമായ നിരവധി പ്രസ്താവനകൾ നടത്തിയ ഇയാളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനത്തിന് കാരണമായി.16 മിനിറ്റ് നീണ്ടു നിൽക്കുന്ന വീഡിയോയിൽ പല തവണയാണ് ഇയാൾ ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയത്.
















Comments