വർക്കല: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് മഠങ്ങൾക്ക് ഓട്ടോ പവർ ഇലക്ട്രിക് കാറുകൾ നൽകി കേന്ദ്ര സർക്കാർ. അരുവിപ്പുറം, ശിവഗിരി മഠങ്ങൾക്കാണ് കേന്ദ്രം ഓട്ടോ പവ്വർ ഇലക്ട്രിക് കാറുകൾ അനുവദിച്ചത്.
ഇരു മഠങ്ങൾക്കുമായി കേന്ദ്ര ടൂറിസം വകുപ്പ് എട്ട് ഓട്ടോ പവർ ഇലക്ട്രിക് കാറുകളാണ് സമ്മാനമായി നൽകിയത്. സ്വദേശി ദർശൻ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ശിവഗിരി മഠത്തിനായി അനുവദിച്ച ശ്രീനാരായണ സ്പിരിച്വൽ സർക്യൂട്ട് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് ഇലക്ട്രിക് കാറുകൾ നൽകിയത്.
ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഭക്തർക്ക് ഇനി സുഗമമായി ദർശനം നടത്താനുളള മാർഗമാണ് ഇലക്ട്രിക് കാറുകളുടെ വരവോടെ തെളിയുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം പല ഭക്തർക്കും അരുവിപ്പുറം കൊടിതൂക്കി മലയിലും, ശിവഗിരി മഹാസമാധിയിലും ദർശനം നടത്താൻ സാധിച്ചിരുന്നില്ല. ഇലക്ട്രിക് കാറുകളുടെ ഉപയോഗത്തിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.
















Comments