ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ഗാന്ധി ജയന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്തേകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്.
ഗാന്ധി ജയന്തി ദിനത്തിൽ ബഹുമാന്യനായ ബാപ്പുവിനെ വണങ്ങുന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ ആഗോള തലത്തിൽ അതീവ പ്രധാന്യമുള്ളതും, ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്തേകുന്നതുമാണ്- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഗാന്ധിജയന്തി ആശംസകൾ നേർന്നു. ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിനെ വണങ്ങുന്നു. അസാമാന്യ ധൈര്യത്തിനുടമയായ അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ടത്തിൽ മാതൃകാപരമായ നേതൃത്വമാണ് നൽകിയത്. ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിലും, സ്വയം പര്യാപ്തതയിലും നമുക്ക് പുന:രർപ്പണം നടത്താമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
















Comments