ഇരുനൂറടി ഉയരത്തിൽ പാറുന്ന പുരി ജഗന്നാഥന്റെ ദ്ധ്വജം - സുദർശന ചക്രം ; അറിയണം ഈ അത്ഭുതങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇരുനൂറടി ഉയരത്തിൽ പാറുന്ന പുരി ജഗന്നാഥന്റെ ദ്ധ്വജം – സുദർശന ചക്രം ; അറിയണം ഈ അത്ഭുതങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 02:48 pm IST
FacebookTwitterWhatsAppTelegram

കാറ്റിന്റെ എതിർ ദിശയിൽ പറക്കുന്ന താഴിക കുടത്തിന് മുകളിലെ പതാക. പതാക മാറ്റുന്നതിനായി ദിവസവും 200 അടി ഉയരം പുറകോട്ട് നടന്നു കയറുന്ന ക്ഷേത്രത്തിലെ പൂജാരി. നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച പുരിയിലെ ജഗന്നാഥ ക്ഷേത്രം.

ഗംഗാ സാമ്രാജ്യ ഭരണാധികാരി അനന്തവർമൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതതാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. ലോകപ്രശസ്തമായ കലിംഗ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണ രീതിയിൽ വളരെയധികം നിഗൂഢതകൾ ഒളിഞ്ഞ് കിടക്കുന്നു.

ഇത്തരത്തിലുള്ള ഒരു അത്ഭുതമാണ് 200 അടിയോളം ഉയരത്തിൽ പ്രധാന താഴിക കുടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന പതാക. കാറ്റ് വീശുന്നതിന്റെ എതിർ ദിശയിൽ പറക്കുന്ന പതാക, പുരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നും ദർശിക്കാനാവും. എല്ലാ ദിവസവും വൈകുന്നേരം പതാക മാറ്റി സ്ഥാപിക്കുന്ന ചടങ്ങുകാണാൻ ഭക്തർ തട്ടിച്ചുകൂടാറുണ്ട്. ക്ഷേത്രത്തിലെ പൂജാരി 200 അടി ഉയരം പുറംതിരിഞ്ഞ് കയറി പതാക മാറ്റി സ്ഥാപിക്കുന്ന കാഴ്ച ശ്വാസം അടക്കിപ്പിടിച്ച് തൊഴുകയ്യോടെയാണ് കാണുക.
1800 വർഷത്തോളമായി തുടരുന്ന ഈ ചടങ്ങാണ് ജഗന്നാഥ ക്ഷേത്രത്തിലെ പ്രധാന ആകർഷണം.

പുരി ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സുദർശന ചക്രമാണ് മറ്റൊരു കൗതുകം. 20 അടി ഉയരവും ഒരു ടൺ ഭാരവുമുള്ള ചക്രം പുരി നഗരത്തിന്റെ ഏതു ഭാഗത്തിനിന്നു നോക്കിയാലും അഭിമുഖമായി നിൽക്കുമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഏത് വിദ്യ ഉപയോഗിച്ചാണ് മുകളിലേക്ക് എത്തിച്ചത് എന്ന് തെളിയിക്കാനാവാത്ത രഹസ്യമാണ്.

ജഗന്നാഥന്റെ സന്നിധിയിലെത്തിയാൽ സമീപത്തുള്ള കടലിന്റെ ഇരമ്പം കേൾക്കാൻ സാധിക്കില്ല എന്നതും മറ്റൊരു അത്ഭുതം. ക്ഷേത്രത്തിന് പുറത്ത് നിൽക്കുമ്പോൾ വരെ തിരമാലകളുടെ ശബ്ദം കേൾക്കാമെങ്കിലും അകത്തേക്ക് പ്രവേശിച്ചാൽ എല്ലാം നിശബ്ദമാകും. പുരി നഗരത്തിലേക്ക് വീശുന്ന കടൽക്കാറ്റിന് പോലും പ്രത്യേകതയുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. സാധാരണയായി പകൽ സമയങ്ങളിൽ കാറ്റ് കടലിൽ നിന്ന് കരയിലേക്കും രാത്രികാലങ്ങളിൽ കരയിൽ നിന്ന് കടലിലേക്കുമാണ് കാറ്റ് വീശുക. എന്നാൽ പുരിയിൽ നേരെ വിപരീതമായാണ് സംഭവിക്കാറുളളത്. പക്ഷേ ഇതിന് കൃത്യമായ വിശദീകരണം നൽകാൻ ആധുനിക ശാസ്ത്ര ലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

ക്ഷേത്ര ഗോപുരത്തിന്റെ നിഴൽ നിലത്ത് വീഴാറില്ലെന്നതും മറ്റൊരു രഹസ്യമാണ്. പകൽ സമയങ്ങളിൽ നിഴൽ കാണാനേ കഴിയില്ല. ക്ഷേത്രത്തിലെ പാചക രീതിയും വളരെ വ്യത്യസ്തമാണ്. മൺകലങ്ങളിൽ വിറകടുപ്പിലാണ് പ്രസാദം പാകം ചെയ്യുന്നത്. ഇതിനായി ഏഴു കലങ്ങൾ ഒന്നിനുമുകളിൽ ഒന്നായി സജ്ജീകരിക്കുന്നു. എന്നാൽ വിചിത്രമായ ഒരു സംഭവം എന്തെന്നാൽ ആദ്യം പാകമാകുന്നത് ഏറ്റവും മുകളിലിരിക്കുന്ന കലത്തിലെ ഭക്ഷണമായിരിക്കും. താഴെയുള്ള കലങ്ങളിലെ ഭക്ഷണം ഒന്നിനും പിന്നാലെ ഒന്നായി പാകമാകുന്നു. ഏറ്റവും അവസാനമായിരിക്കും അടുപ്പിനോട് ചേർന്നുള്ള കലത്തിലെ ഭക്ഷണം പാകമാകുക.

മരത്തടിയിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഓരോ 12-19 വർഷത്തിലും വിഗ്രഹങ്ങൾ മാറ്റി സ്ഥാപിക്കുന്നു. ഭാരതത്തിലെ ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ജഗന്നാഥൻ , സഹോദരനായ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ പ്രതിഷ്ഠയാണുള്ളത്. ആഷാഢമാസത്തിൽ നടക്കുന്ന രഥോത്സവം വിശ്വ പ്രസിദ്ധമാണ്. പുരി നഗരത്തിന്റെ വീഥികളിലൂടെ ദേവരഥങ്ങൾ ഉരുളുന്നത് കാണാൻ ജനലക്ഷങ്ങളാണ് എത്താറ്. വിഗ്രഹങ്ങൾ രഥങ്ങളിലേറ്റി രണ്ട് മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോവുകയും ഒരാഴ്‌ച്ചക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്നതാണ് പ്രധാനചടങ്ങ്. ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്നതിനായാണ് രഥയാത്ര നടത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലേയ്‌ക്കുളള തീർത്ഥാടനം അത്മീയതക്കൊപ്പം ഒരുപാട് നിഗൂഢതകളിലേയ്‌ക്കും നമ്മെ കൂട്ടികൊണ്ട് പോകുന്നു. വാസ്തുവിദ്യയും വ്യത്യസ്തമായ ചടങ്ങുകളുമാണ് ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തെ വേറിട്ട് നിർത്തുന്നത്.

Tags: puripuri ratha yathrapuri jagannatha temple
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies